ശാസ്താംകോട്ട. ബ്‌ളോക്ക് കേരളാ സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ വയോജനദിനാചരണം ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ഭരണിക്കാവ് വിന്നേഴ്‌സ് പിഎസ് സി കോച്ചിംങ് സെന്ററില്‍ നടക്കും. തടാക സംരക്ഷണസമിതി ചെയര്‍മാന്‍ആയിരുന്ന കെ. കരുണാകരന്‍പിള്ള, ബ്‌ളോക്ക് യൂണിയന്‍ സ്ഥാപക നേതാവ് കൈലാസം അയ്യര്‍ എന്നിവരെ അനുസ്മരിക്കും. ജില്ലാ വൈസ് പ്രസിഡന്‌റ് കെകെ ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്‌റ് എ. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഡോ എ. തങ്കപ്പന്‍, എം ഭദ്രന്‍ എന്നിവര്‍ ആരോഗ്യക്‌ളാസ് എടുക്കും.