കരുനാഗപ്പള്ളി ബീവറേജില്‍ മോഷണം

Advertisement

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബീവറേജസ് ഔട്ട് ലെറ്റില്‍ മോഷണം. മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ നിരവധി മദ്യകുപ്പികള്‍ കടത്തികൊണ്ട് പോയി. പണമൊന്നും അപഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരക്ക് ശേഷം ഇതര സംസ്ഥാനക്കാര്‍ എന്ന് സംശയിക്കുന്ന നാല് പേരാണ് മോഷണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഔട്ട് ലെറ്റിന്റെ പുറകുവശത്തു കൂടി കടന്ന് വന്ന് മുഖം മറച്ച് രണ്ട് സിസിടിവികള്‍ തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഹാക്‌സോ ബ്‌ളേഡും, പറക്കല്ലും ഉപയോഗിച്ച് ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്. പ്രധാന ദൃശ്യങ്ങള്‍ പകര്‍ത്തിയ കാമറ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു.
ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് പണം സൂക്ഷിക്കുന്ന അലമാര തുറക്കാനുള്ള ശ്രമം വിജയിച്ചില്ല. ഫയലുകള്‍ സൂക്ഷിച്ചിരുന്ന അലമാരയും മേശകളും വാരിവലിച്ചിട്ട നിലയിലാണ്. സമീപത്തെ ഗോഡൗണിലെ ജീവനക്കാരാണ് രാവിലെ ഷട്ടര്‍ തുറന്ന് കിട്ടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.