കൊല്ലം. കൊല്ലംനഗരത്തിൽ അലഞ്ഞു നടന്ന ആരോരുമില്ലാത്ത അഞ്ചു പേരെയാണ് അഗതിമന്ദിരത്തിൽ എത്തിച്ചത്. കോളേജ് ജംഗ്ഷൻ,റെയിൽവേ സ്റ്റേഷൻ,ശക്തികുളങ്ങര, എന്നി ഭാഗങ്ങളിൽ മുഷിഞ്ഞ വേഷത്തിൽ നികൃഷ്ടമായ രീതിയിൽ അലഞ്ഞു നടന്ന വയോധികരെയാണ് ചവറയിലുള്ള കോയി വി ള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ എത്തിച്ചത്. ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, ബാബു, രഞ്ജിത്ത്,സജി, ടൈറ്റസ് ഡാനിയേൽ, ശാസ്താംകോട്ട ഫയർഫോഴ്സിലെ ഉദ്യോഗസ്ഥൻ മനോജ് എന്നിവർ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ സഹായത്തോടെയാണ് പുതുവസ്ത്രങ്ങൾ അണിഞ്ഞ് ഭക്ഷണങ്ങൾ കൊടുത്ത് ഇവരെ അഗതി മന്ദിരത്തിൽ എത്തിച്ചത് മംഗലാപുരംസ്വദേശി ആന്റണി, തെങ്കാശിയിലുള്ള മാലിയപ്പൻ
ചങ്ങനാശ്ശേരിക്കാരൻ ജോസ്,ബീഹാർ സ്വദേശി സലീഫ്,സ്ഥലം അറിയാത്ത ഗോപാലൻഎന്നീ വയോധികർക്കാണ് അഭയം കൊടുത്തത്