കുറിശേരി ​ഗോപാലകൃഷ്ണപിള്ള ഇനി ജ്വലിക്കുന്ന ഓർമ്മ

Advertisement

ശാസ്താംകോട്ട: അധ്യാപകനും സംസ്കൃത പണ്ഡിതനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള (91) ഇനി ജ്വലിക്കുന്ന ഓർമ്മ. കുടുംബ വീട്ടിൽ വൈകുന്നേരം 8 മണിയോടെ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലേതുൾപ്പെടെ നിരവധി പേർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, സുജിത് വിജയൻ പിള്ള, സി. ആർ. മഹേഷ്‌ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. വിശ്വസാഹിത്യകാരൻ കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവർത്തകനാണ് കുറിശേരി ഗോപാലകൃഷ്ണപിള്ള.
സംസ്കൃത പണ്ഡിതനും കവിയുമായ അദ്ദേഹം പന്മനയിൽ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ വിദ്വാൻ കുറിശേരി നാരായണപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി ജനിച്ചു. പന്മന ഭട്ടാരക വിലാസം സംസ്കൃത സ്കൂളിലും തിരുവനന്തപുരം രാജകീയ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി.
വിരമിച്ച ശേഷം സാഹിത്യ പ്രവർത്തനത്തിൽ സജീവമായി. വൈകി വിടർന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), കാളിദാസ കൈരളി (വിവർത്തനം) , വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സർവ്വസ്വം ക്രാളിദാസ കൃതികൾ സംപൂർണം), മൃഛകടികം (വിവർത്തനം) എന്നിവ കൃതികൾ
ഈവി സാഹിത്യ പുരസ്കാരം (2013) , ധന്വന്തരീ പുരസ്കാരം, എന്നിവ നേടി.
ഭാര്യ പരേതയായ ഇന്ദിരാദേവി
മക്കൾ. സോഹ കുറിശേരി (റിട്ട. സീനിയർ മാനേജർ എൽ ഐ സി ഓഫ് ഇന്ത്യ) , സുഭാ കുറിശേരി (റിട്ട. മാനേജർ, കൊല്ലം ജില്ലാ സഹകരണ ബാങ്ക്) , ഹരി കുറിശേരി ( എഡിറ്റർ ന്യൂസ് അറ്റ് നെറ്റ് ) മരുമക്കൾ. ആർ. ശശികുമാർ (റിട്ട. ജോയിന്റ് റജിസ്ട്രാർ സഹകരണ വകുപ്പ് ), പരേതനായ പ്രഫ.സി.ജി രാജീവ് ഡി.ബി കോളജ് ശാസ്താംകോട്ട ), ബി.ഐ. വിദ്യാ റാണി (ഹെഡ്മിസ്ട്രസ് , എൽ പി എസ് പനപ്പെട്ടി, ശാസ്താം കോട്ട ). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.

Advertisement