കെഎസ്ആര്‍ടിസി ഉല്ലാസയാത്ര 300 നോട്ടൗട്ട് ; ഉല്ലാസയാത്ര പോയത് 11800 പേര്‍

Advertisement

കൊല്ലം കെഎസ്ആര്‍ടിസി യൂണിറ്റിന്റെ ബഡ്ജറ്റ് ടൂറിസം ഉല്ലാസയാത്ര 300 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ 295 ട്രിപ്പുകളില്‍ നിന്നായി 11800 പേര്‍ വിവിധ ഇടങ്ങളില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും ഉല്ലാസയാത്ര ചെയ്തു. കുറഞ്ഞ ചിലവില്‍ വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് കെ എസ് ആര്‍ ടി സി ഒരുക്കിയത്. തുടര്‍ന്നും ബഡ്ജറ്റ് ടൂറിസം യാത്രകള്‍ ഇടതടവില്ലാതെ നടത്തുകയാണ് കോര്‍പറേഷന്‍.
ഒക്ടോബര്‍ 22ന് മൂന്നാര്‍, ഗവി, കുംഭാവരുട്ടി എന്നിവടങ്ങളാണ് ഡിപ്പോയില്‍ നിന്നും ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ എട്ടിന് കോന്നി-കുംഭാവരുട്ടി, 12ന് ഗവി, 14ന് വാഗമണ്‍-ഗവി, 15ന് പൊ•ുടി, 22ന് ഗവി-മൂന്നാര്‍, കോന്നി-കുംഭാവരുട്ടി, 23ന് കന്യാകുമാരി-വാഗമണ്‍, 24 ന് അമ്പനാട്, 25ന് ഗവി, 29ന് ആഴിമല-ഗവി-പൊ•ുടി എന്നിങ്ങനെയാണ് ട്രിപ്പുകള്‍. 9747969768, 9496110124.