വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Advertisement

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
മീനാട് വിഷ്ണുഭവനിൽ 
മണികണ്ഠകുറുപ്പിന്റെ മകൻ വിഷ്ണു മണികണ്ഠൻ(26) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നാം തീയതി വൈകുന്നേരം അഞ്ചരയോടെ മീനാട് പാലമുക്ക് കാപെക്സ് റോഡിൽ ക്ഷേത്രത്തിന് സമീപം വച്ചാണ് അപകടം ഉണ്ടായത്.
പാലമുക്കിൽ നിന്നും മീനാട് കിഴക്കുംകരയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന വിഷ്ണുവിനെ എതിർദിശയിൽ മീനാട് കിഴക്കും കരയിൽ നിന്നും പാലമുക്കിലേക്ക് അമിതവേഗത്തിൽ വന്ന മിനിബസ് ഇടിക്കുകയായിരുന്നു.റോഡ് സൈഡിലെ കുഴിയിലും റോഡിലോട്ട് കയറ്റി നിർത്തിയിരിക്കുന്ന പോസ്റ്റിലും 
വീഴാതിരിക്കാൻ വീട്ടിച്ചപ്പോ ആണ് അമിതവേഗത്തിൽ വന്ന മിനിബസ് ഇടിച്ചത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ വിഷ്ണുവിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന്  കൊല്ലo മേവറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും
ഇന്നലെ രാവിലെയോടെ മരിക്കുകയായിരുന്നു.ചാത്തന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. 
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.പോസ്റ്റ്‌മാർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. അമ്മ: ജയകുമാരി
സഹോദരങ്ങൾ: ബിജി, ബിനു,  മനുമണികണ്ഠൻ.