കുറ്റിയിൽ മുക്ക് ഭാഗത്ത് ചുവട് തുരന്നഇലക്ടിക് പോസ്റ്റുകൾ അപകടകരമായി നിൽക്കുന്നത് ഭീഷണിയാകുന്നു

Advertisement

മൈനാഗപ്പള്ളി : കുറ്റിയിൽ മുക്ക് ഭാഗത്ത് ഇലക്ടിക് പോസ്റ്റുകൾ അപകടകരമായി നിൽക്കുന്നതായി പരാതി.കുറ്റിയിൽ മുക്ക് ട്രാൻസ്ഫോമറിൽ നിന്നുള്ള 11 കെ.വി ലൈൻ കടന്ന് പോകുന്ന ഭാഗത്തെ ഉയരം കുറഞ്ഞ പോസ്റ്റുകൾ മാറ്റി ഉയരം കൂടിയ പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി പഴയ പോസ്റ്റുകളുടെ ചുവട് ഇളക്കി ഇട്ടിരിക്കുകയാണ്.ഇതാണ് അപകട ഭീഷണി ഉയർത്തുന്നത്.ഒരാഴ്ച മുമ്പാണ് കരാർ തൊഴിലാളികൾ എത്തി ഇത്തരത്തിൽ പഴയ പോസ്റ്റിന്റെ ചുവട്ടിലെ മണ്ണ് മാറ്റിയത്.പിന്നീട് പണി ചെയ്യാത്തതിനാൽ ഇതേ അവസ്ഥ തുടരുകയാണ്.മഴക്കാലമായതോടെ ഇതിലേക്ക് വെള്ളം ഒഴുകി ഇറങ്ങുകയും ചെയ്യുന്നുണ്ട്.പല പോസ്റ്റുകൾക്കും സ്റ്റേ കമ്പികൾ പോലും ഇല്ല.കുറ്റിയിൽ മുക്കിൽ നിന്ന് മൈനാഗപ്പള്ളി ഭാഗത്തേക്കുള്ള നിരവധി പോസ്റ്റുകളുടെ ചുവട് ഇത്തരത്തിൽ ഇളക്കി ഇട്ടിരിക്കുകയാണ്.തിരക്കേറിയ കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിന്റെ വശങ്ങളിലാണ് പോസ്റ്റ് ഇത്തരത്തിൽ നിൽക്കുന്നതെന്നത് കൂടുതൽ ആശങ്ക പരത്തുന്നു.