കരുനാഗപ്പള്ളി.ഐആര്‍ഇ ഖനന മേഖലയിൽ നിന്നും മണ്ണുമായി വന്ന വാഹനംസമരസമിതിക്കാർ തടഞ്ഞു.’ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.കരുനാഗപ്പള്ളി അയണി വേലികുളങ്ങരയിലെ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി യൂടെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിൻ്റെ 152-ാം ദിവസമാണ് വാഹനം തടഞ്ഞത്.
– സംഭവവുമായി കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ സ്ത്രീകളുൾപ്പെടെ 21 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി വാഹനം കടത്തിവിട്ടത്. തനസീൽദാർ ഫാത്തിമ സുമയ്യയുടെ സാന്നിദ്ധ്യത്തിലായിരുന്നു പോലീസ് നടപടി.അനിശ്ചിതകാല സമരം തുടങ്ങി മൂന്നാം തവണയാണ് വാഹനം തടയുന്നത്.വ്യവസായ വകുപ്പ് മന്ത്രിയുമായി ഈ മാസം പത്താം തീയതി കായംകുളത്ത് വെച്ച് സമരസമിതിക്കാരുമായി ചർച്ച വെച്ചിരിക്കുന്നതിനിടയിലാണ് സമരം വാഹനം തടയുന്നതിലേക്ക് നിങ്ങിയത്.മുൻപ് രണ്ട് തവണ ചർച്ചക്ക് വിളിച്ചെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് ചർച്ച നടന്നില്ല. ഈ സാഹചര്യത്തിൽ ചർച്ച നടക്കുന്നതു വരെ ഖ ന നം നിർത്തിവെക്കണമെന്നാവശ്വപ്പെട്ടായിരുന്നു. വാഹനം തടഞ്ഞത്. ഇന്നലെയും ലോറി തടഞ്ഞിരുന്നു.