കലുങ്കു ഗതാഗത യോഗ്യമാക്കണം,മനുഷ്യാവകാശ നീതിഫോറം ഉപരോധ സമരം നടത്തി

Advertisement

ഓച്ചിറ . കുഞ്ഞനാടികുളം – വള്ളികുന്നം പഞ്ചായത്ത്‌ പൊതുമരാമത്തു വക റോഡിൽ കഴിഞ്ഞ നാലു മാസത്തിനു മുൻപ് പൊളിച്ച വള യൻ തറ ജംഗ്ഷനിലുള്ള കലുങ്കു ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്തു നിരത്തു വിഭാഗം അസി : എഞ്ചിനീയറെ മനുഷ്യാവകാശ നീതിഫോറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഉപരോധിച്ചു.

ആശുപത്രി സ്കൂളുകൾ സർക്കാർ ഓഫീസുകൾ വയനകം ചന്ത എന്നിവിടങ്ങളിൽ പോകേണ്ട പൊതുജനങ്ങളും വലിയ ബുദ്ധിമുട്ടിലാണ് നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് കൊണ്ടാണു ഉപരോധം സംഘടിപ്പിച്ചത്
തഴവ സത്യൻ, മെഹർഖാൻ ചേന്നല്ലൂർ ,സലിം അംബിതറ,അനിൽ കുറ്റിവട്ട,രാജീവ്‌ കണ്ടല്ലൂർ,സലാഹുദ്ധീൻ, കെ എസ് പുരം സത്താർ,ഈസാ കുട്ടി, രാമചന്ദ്രൻ, ശിശുപാലൻ എന്നിവർ ഉപരോധം നയിച്ചു

Advertisement