കല്ലട ഗിരീഷ് വെസ്റ്റ് കല്ലട സഹകരണ ബാങ്ക് പ്രസിഡന്റ്

Advertisement

ശാസ്താംകോട്ട : വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കല്ലട ഗിരീഷിനെ തെരഞ്ഞെടുത്തു.ഇത് രണ്ടാം തവണയാണ് കല്ലട ഗിരീഷ് ബാങ്ക് പ്രസിഡന്റ് ആകുന്നത്.ഒക്ടോബർ ഒന്നിന് നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിൽ മത്സരിച്ച 9 പേരും ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽസെക്രട്ടറിയായ കല്ലട ഗിരീഷ്. 1992 മുതൽ വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായി പ്രവർത്തിച്ചു വരികയാണ്.കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സർവീസ് സെല്ലിന്റെ സംസ്ഥാന കൺവീനറും,കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.മാനവ സംസ്കൃതി കേന്ദ്ര സമിതി അംഗമായും കല്ലട ഗിരീഷ് പ്രവർത്തിച്ചു വരുന്നു. കെഎസ്‌യു താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി,മാനവ സംസ്കൃതി ജില്ലാ ചെയർമാൻ തുടങ്ങിയ ഭാരവാഹിത്വവും കല്ലട ഗിരീഷ് വഹിച്ചിട്ടുണ്ട്.കോളേജ് യൂണിയൻ ഭാരവാഹി കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ,കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ,ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർവാഹക സമിതി അംഗം,ടെലികോം അഡ്വൈസറി കമ്മിറ്റി മെമ്പർ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.വെസ്റ്റ് കല്ലട ബാങ്കിനെ ആധുനികവൽക്കരിക്കുന്നതിനും കൂടുതൽ വായ്പകൾ നൽകുന്നതിനും ചിട്ടി ഉൾപ്പെടെയുള്ള ബാങ്കിംഗ് മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനും കുടിശ്ശിക നിവാരണം ഊർജിതമാക്കുന്നതിനും തീരുമാനിച്ചിട്ടുള്ളതായി പ്രസിഡന്റ് അറിയിച്ചു.