ഗാന്ധിജയന്തി :നാടും നഗരവും ശുചിയാക്കി ബ്രൂക്ക് ഇന്റർനാഷണൽ

Advertisement

ശാസ്താംകോട്ട : ഗാന്ധിജയന്തിയോടനുബന്ധിച്ചു ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ശുചിത്വവാരാചരണം നാടും നഗരവും ശുചിയാക്കി. ശാസ്താം കോട്ട താലൂക്ക് ആശുപത്രി മുതൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ വരെയുള്ള പ്രദേശങ്ങൾ വൃത്തിയാക്കി. മാത്രമല്ല ശാസ്താംകോട്ട ജംഗ്ഷനിൽ ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന തെരുവുനാടകവും ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന സന്ദേശങ്ങളുടെ പ്രചരണവും നടന്നു.

ഗാന്ധി സ്മരണയോടെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടു സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ജയന്തി ശുചിത്വ വാരാചരണത്തിന് ബ്രൂക്ക് ഡയറക്ടർ ഫാ. ഡോ. എബ്രഹാം തലോത്തിൽ, പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ്, സെക്രട്ടറി ജോജി ടി കോശി, സീനിയർ അദ്ധ്യാപിക മിനിമോൾ എന്നിവർ നേതൃത്വം നൽകി