ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Advertisement

പുനലൂര്‍: തൊളിക്കോട് ജംഗ്ഷന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അടുക്കളമൂല, ശ്രീവിലാസത്ത് ചന്ദ്രന്‍ പിള്ളയുടെ മകന്‍ ശ്രീരാജാണ് (38) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു അപകടം.
അപകടത്തില്‍ റോഡില്‍ തലയിടിച്ചു വീണ ശ്രീരാജ് തല്‍ക്ഷണം മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഹരീഷിനെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂരിലെ ജൂവലറി ജീവനക്കാരനായിരുന്നു ശ്രീരാജ്. സൗമ്യയാണ് ഭാര്യ. മകള്‍: ശ്രീലക്ഷ്മി.