വികാസ് വിദ്യാഭ്യാസ സഹായ പദ്ധതി

Advertisement

ചവറ: വികാസ് കലാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ എൻഡോമെന്റുകൾ വഴി ലഭിച്ച ഫണ്ട് തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് നൽകി. പ്രൊഫഷണൽ കോഴ്സിൽ ആദ്യവർഷ അഡ്മിഷൻ ലഭിച്ചവർക്കാണ് ധനസഹായം നൽകിയത്.

ഈ പദ്ധതി അനുസരിച്ച് കോഴ്സ് പൂർത്തിയാക്കുന്നതു വരെ ധനസഹായം തുടരുന്നതാണെന്ന് വികാസ് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ വച്ച് വികാസ് ലൈബ്രറിക്ക് ചവറ ഐ.ആർ.ഐ കമ്പനി വാങ്ങി നൽകിയ പുസ്തകങ്ങളും ഏറ്റുവാങ്ങി. രണ്ട് ചടങ്ങിന്റെയും ഉദ്ഘാടനം ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. ഐ.ആർ.ഇ കമ്പനി ഡെപ്യൂട്ടി മാനേജർ അജി മേനോൻ, കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.പി ജയപ്രകാശ് മേനോൻ, യൂണിയൻ ബാങ്ക് മാനേജർ കീർത്തി.എസ്.ജയശ്രീ ലൈബ്രറി പഞ്ചായത്ത് തല നേതൃസമിതി കൺവീനർ അനിൽകുമാർ എന്നിവർ പങ്കെടുത്തു. ലൈബ്രറി പ്രസിഡണ്ട് ആർ ഗോപിനാഥൻ നായർ, കൺവീനർ എസ് രാജൻ പിള്ള സ്വാഗതവും സുനിത നന്ദിയും രേഖപ്പെടുത്തി.

Advertisement