പോരുവഴിയിലെ മലനട ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍

Advertisement

കൊല്ലം പോരുവഴിയിലെ മലനട ക്ഷേത്രത്തില്‍ നൂറ്റിയൊന്നു കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍. വിവിധ ബ്രാന്‍ഡുകളിലുളള മദ്യമാണ് ക്ഷേത്രത്തിന് നടവരവായി കഴിഞ്ഞ ദിവസം ലഭിച്ചത്. വഴിപാടായി ലഭിച്ച മദ്യം ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് സൗജന്യമായി കൊടുക്കുമെന്നും ക്ഷേത്രഭരണസമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമാണ് പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. ഉദ്ദിഷ്ഠ കാര്യ ലബ്ദിയ്ക്കായി മലനട അപ്പൂപ്പന് മുന്നില്‍ മദ്യം വഴിപാടായി നല്‍കുന്ന പാരമ്പര്യം പണ്ടേയുള്ളതാണ്. ഇങ്ങനെ കഴിഞ്ഞ ദിവസം ഒരു ഭക്തന്‍ എത്തിച്ചതാണ് നൂറ്റിയൊന്നു കുപ്പി വിദേശമദ്യം.