ചവറ .വിമുക്തിമിഷൻ – 140 നിയോജക മണ്ഡലങ്ങളിലും നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
ചവറ നിയോജക മണ്ഡലത്തിൽ
ബി. ജെ. എം ഗവൺമെന്റ് കോളേജിൽ നടന്ന ക്യാമ്പ് ബഹുമാനപ്പെട്ട എംഎൽഎ
സുജിത്ത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി എ.പ്രദീപ് നിർവഹിച്ചു, ക്യാമ്പിൽ
ലഹരി വിരുദ്ധ പ്രതിജ്ഞ ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി.സുധീഷ് കുമാർ ചൊല്ലി കൊടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ക്യാമ്പിൽ വെച്ച് എക്സൈസ് കമ്മീഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡിന് അർഹരായ ശ്രി. പി. എൽ വിജിലാൽ , ശ്രി.ഡി എസ് മനോജ് കുമാർ എന്നിവരെ ആദരിച്ചു. എൻ.എസ്.എസ് ഡിസ്റ്റിക് കോഡിനേറ്റർ ഡോ. ഗോപകുമാർ. നാക്ക് കോഡിനേറ്റർ ഡോ. ആശ പി.ടി.എ സെക്രട്ടറി ലൈജു. എക്സൈസ് ഇൻസ്പെക്ടർ.ജി കൃഷ്ണകുമാർ. കെ.എസ്.ഇ. എസ് എ.സംസ്ഥാന കമ്മിറ്റി അംഗം എസ്. ആർ. ഷെറിൻ രാജ് . ചവറ ഗവൺമെന്റ് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. മിനിത. പ്രിവെന്റിവ് ഓഫീസർ അനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു
‘സർഗ്ഗ പ്രതിഭകളെ ലഹരിയുടെ കടലെടുക്കുമ്പോൾ’ എന്നവിഷയത്തെക്കുറിച്
പി. എൽ വിജിലാൽ സംസാരിച്ചു, ക്യാമ്പിൽ ബി. ജെ. എം കോളേജിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ‘ലഹരി വിരുദ്ധ കാർട്ടൂൺ രചന’ നടന്നു. കോളേജിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് “മോക്ക് – പാർലിമെന്റ് ‘ തുടങ്ങിയവ സംഘടിക്കപ്പെട്ടു.
ബി. ജെ. എം ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ Dr ജോളി ബോസ് അധ്യക്ഷത വഹിച്ച ചടങ്ങിന് കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ശ്രീ ജി. ഉദയകുമാർ സ്വാഗതവും പ്രിവ ന്റീവ് ഓഫീസർ
ശ്രീ കെ. വി എബിമോൻ നന്ദിയും പറഞ്ഞു.