കൊട്ടാരക്കര. പുലമണിൽ മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവത്തില്‍ പോലീസ്കർക്കതിരെ അച്ചടക്ക നടപടി സ്വീകരിക്കും. മൂന്നു പേർക്കെതിരെയാണ് നടപടി
കൊല്ലം ട്രാഫിക് യൂണിറ്റ് എസ്ഐ അരുൺകുമാർ, ശൂരനാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് വിനയൻ, സിപിഒ ബിജുലാൽ എന്നിവർക്കെതിരെയാണ് നടപടി.സിപിഒ ആയ ബിജുലാൽ ആണ് അന്ന് വാഹനമോടിച്ചിരുന്നത്. സിപിഒമാര്‍ക്ക് പൊലീസ് വാഹനം ഓടിക്കാമെഹ്കിലും പൈലറ്റ് ഡ്യൂട്ടിയില്‍ ഇത് പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്.
പോലീസുകാരുടെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. 14 ദിവസത്തിനുള്ളിൽ കുറ്റാരോപണ പത്രിക നൽകാൻ ഡിഐജി കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി. ഒരുമാസത്തിനകം ശിക്ഷ നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്.