ചവറ.ബൈക്കുകള്‍ തമ്മില്‍ തട്ടിയ വിരോധത്തില്‍ ബൈക്ക് യാത്രക്കാരനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പോലീസിന്‍റെ പിടിയിലായി.കോവില്‍തോട്ടത്ത,് കായല്‍ വാരം പുറംപോക്കില്‍ നിന്നും പയ്യലക്കാവ് സുനാമി ഫ്ളാറ്റില്‍ ആന്‍റണി മകന്‍ അനി എന്ന ഗോഡ്സണ്‍ (30) ആണ് പോലീസിന്‍റെ പിടിയിലായത്. പന്മന മേക്കാട് സെന്‍റ് ആന്‍റണീസ് ഡെയ്ലില്‍ അഗസ്റ്റിനേയും ഇയാളുടെ ബന്ധുവായ ജോയല്‍ എന്ന യുവാവിനേയുമാണ് പ്രതി ഉള്‍പ്പെട്ട സംഘം കഴിഞ്ഞ മാസം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനാണ് അഗസ്റ്റിന്‍. ഇയാളുടെ ബൈക്ക് പ്രതികളുടെ ബൈക്കുമായി തട്ടിയതിലുളള വിരോധം മൂലം ബന്ധുവായ ജോയലിനൊപ്പം ബൈക്കില്‍ വീടിന് സമീപം നില്‍ക്കുമ്പോഴാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞു വന്ന അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ചവറ, പന്മന, കല്ലിശ്ശേരി വീട്ടില്‍ സൈമണ്‍ മകന്‍ ഷൈജന്‍(36) നെ ചവറ പോലീസ് നേരത്തെതന്നെ പിടികൂടിയിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.