അയണിവേലിക്കുളങ്ങരയിലെ ഐ ആർ ഇ ഖനനം,മന്ത്രി നൽകിയ ഉറപ്പിൻമേൽ അനിശ്ചിത കാല സമരം താൽക്കാലികമായി നിർത്തി

Advertisement

കരുനാഗപ്പള്ളി. അയണി വേലിക്കുളങ്ങരയിൽ ഐ ആർ. ഇ നടത്തുന്ന ഖനനത്തിനെതിരെ ജനകീയ സമരസമിതി നടത്തിവന്ന അനിശ്ചിത കാല സമരം താൽക്കാലികമായിനിർത്തി വച്ചതായി സമരസമിതി നേതാക്കൾ അറിയിച്ചു. ജനനിബിഡവും സുനാമി പുനരധിവാസമേഖലയുമായ അയണി വേലിക്കുള ങ്ങരയിലെ ഖനനം ഒഴിവാക്കണമെന്നു ചർച്ചയിൽ സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. നിയമം പാലിച്ചു കൊണ്ടു ഇള്ള ഖനനമാണ് നടക്കുന്നതെന്നും നിർത്താൻ സാദ്ധ്യമല്ല എന്നുംമന്ത്രിയും ഐ.ആർ ഇ യും വ്യക്തമാക്കി. ഖനനിയമങ്ങൾ ഐ.ആർ.ഇ. പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ ജിയോളജിക്കൽ മൈനിംഗ്‌ പ്രിൻസിപ്പിൾ സെക്രട്ടറി, കലക്ടർ, കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിനു രണ്ടാഴ്ചക്കകം സ്ഥലം സന്ദർശിച്ച് ഐ. ആർ.ഇ. നടത്തുന്ന ഖനനത്തിന്റെ നിയമവശം പരിശോധിക്കുകയും പ്രദേശ വാസികളുടെ അഭിപ്രായം കേട്ടതിന് ശേഷം പുതുതായി എടുക്കുന്ന സ്ഥലത്ത് ഖനനം ആരംഭിക്കുന്ന കാര്യം പരിശോധിക്കും ഖനസ്ഥലത്തിന്റെ വ്യവസ്ഥയും വിലയും നിശ്ചയിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകി.
2 നാഷണൽ ഹൈവേ മുതൽ ഖനനം മൂലം തകർന്ന റോഡ് ഖനനസ്ഥലം വരെയുള്ള റോഡ് ദേശീയ പാതയുടെ ന്നിലവാരത്തിൽ പുനർ നിർമിക്കും
3, പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്ന ഖനന വ്യവസ്ഥ നടപ്പിലാക്കും എന്ന് വ്യവസായമന്ത്രി പി രാജീവ് . എ..എം. ആരിഫ് എം.പി.സി.ആർ മഹേഷ് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു എന്നിവരുടെ സാന്നിദ്യത്തിലാണ് ഉറപ്പ
ൽ കിയത്. ആലപ്പാട്ടെ ഖനനസമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ്, ജനാ കൺവീനർ ജഗത് ജീവൻ ലാലി., നേതാക്കളായ തയ്യിൽ തുളസി, ഷാജഹാൻ കുളച്ച വമ്പേൽ , രജ്ഞിത്, എസ് എൻ.ഡി.പി യൂണിയൻ പ്രസിസന്റ് കെ.സുശീലന്റ നഗരസഭാ കൗൺസിലറൻമാരായ മഹേഷ് ജയരാജ്, നിഷ ഐ.ആർ.ഇ അധികൃതർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സി.ആർ. മഹേഷ് അയണി വേലിക്കുളങ്ങരയിൽ ജനങ്ങളുടെ ആശങ്കക്കറ്റ ആക്കനിലയിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് ചർച്ചയിൽ മന്ത്രിയോടആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. പ്രദേശവാസികൾക്ക് ഇനിയും ആശങ്കയുണ്ടെങ്കിൽ വീണ്ടും ചരയ്യയാകാമെന്ന് മന്ത്രി പറഞ്ഞു.

Advertisement