ശാസ്താംകോട്ട:പനപ്പെട്ടി ആശ്രമം ദേവീ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണ ശ്രമം.തിങ്കളാഴ്ച രാത്രി 12 കഴിഞ്ഞാണ് വഞ്ചി തകർത്തത്.ഇന്ന് രാവിലെയാണ് മോഷണ ശ്രമം ശ്രദ്ധയിൽപ്പെട്ടത്.ഒരാൾ മാത്രമാണ് മോഷണത്തിന് എത്തിയതെന്ന് നിരീക്ഷിണ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതിനിടെ കുത്തി തുറന്ന വഞ്ചിയിൽ കൂടുതൽ പണം ഇല്ലായിരുന്നുവെന്നാണ് നിഗമനം.ക്ഷേത്രത്തിൽ 13 മുതൽ നടക്കുന്ന നവാഹയജ്ഞത്തിന്റെ ഭാഗമായി ഭരണ സമിതിയുടെ നേതൃത്വത്തിൽ വഞ്ചി തുറന്ന് കാണിക്ക എടുത്തിരുന്നുവത്രേ.ശാസ്താംകോട്ട
പോലീസ് അന്വേഷണം ആരംഭിച്ചു.