ഇരുപതോളം ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചതായി
കുറ്റസമ്മതം
കരുനാഗപ്പള്ളി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തി വന്ന സംഘം പോലീസ് പിടിയിലായി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കരുനാഗപ്പള്ളി പോലി സിന്റെ പിടിയിലായത്.
വള്ളിക്കുന്നം, തളിരാടി, വട്ടക്കാട്ട് വീട്ടിൽ വിനീത്(19), തൊടിയൂർ, വേങ്ങറ, സരസ്വതി ഭവനിൽ സൻ എന്ന അഞ്ചൻ(18), തൊടിയൂർ മുഹമ്മദ് മൻസിൽ സാജിദ്(18), തൊടിയൂർ, മാലുമേൽ ചൂണ്ടാന തെക്കതിൽ രജിൽ(18) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കരുനാഗപ്പള്ളി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസ രങ്ങളിൽ നിന്നും ബൈക്കുകൾ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാന ത്തിൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നിരന്തരം നിരീക്ഷണം നടത്തിയും സമീപ പ്രദേശങ്ങളിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം പിടിയിലായത്.
മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങൾ തുച്ഛമായ വിലക്ക് ആക്രി കടകളിലും മറ്റും വിൽപ്പന നടത്തുകയാണ് ഈ സംഘ ത്തിന്റെ രീതി. ഇത്തരത്തിൽ വിൽപ്പന നടത്തുന്ന വാഹനങ്ങൾ ഉടൻ തന്നെ പൊളിച്ച് സ്പെയർ പാർട്സുകളാക്കി മാറ്റും. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമായി ഇരുപതോളം വാഹനങ്ങൾ ഇപ്രകാരം മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് ജില്ലകളിലും പോലീസ് സ്റ്റേഷനുകളിലുമായി ഈ സംഘം ഉൾപ്പെട്ട മോഷണ കേസുകളെ സംബ ന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു വി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷാജിമോൻ എസ് സി പി ഒ രാജീവ്, ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്