തൊടിയൂരിലെ തോക്കുചൂണ്ടി കവര്‍ച്ച, പ്രതികളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

Advertisement

കരുനാഗപ്പള്ളി . തൊടിയൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണവും സ്വർണ്ണവും കവർന്ന കേസിൽ പ്രതികളുടെ പടം പുറത്തുവിട്ട് പൊലീസ്. ഫോട്ടോയിൽ കാണുന്നവരെ ആരെങ്കിലും തിരിച്ചറിയുന്നു എങ്കിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കാനാണ് നിര്‍ദ്ദേശം. ഫോൺ : 94979 87035
പത്തിന് വൈകിട്ടാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണവും സ്വർണ്ണവും കവർന്നത്. തൊടിയൂരിൽ ചെട്ടിയത്ത് മുക്ക് ബി.ആർഫൈനാൻസി ലാ ണ് സംഭവം നടന്നത്. 48 300 രൂപയും 33.8 ഗ്രാം സ്വർണ്ണവും നഷ്ടമായി. വൈകിട്ട് നാലേ കാലൊടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പണവും സ്വർണ്ണവും കവർന്നത്. സ്ഥാപനത്തിന് മുന്നിൽ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാൾ ഹെൽമെറ്റ് ധരിച്ച് അകത്ത് കടന്ന് വനിതാ ജീവനക്കാരിയായ പ്രീതയെ തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗും സ്വർണ്ണവും തട്ടിയെടുക്കുകയായിരുന്നു. അധികം ആൾ പാർപ്പില്ലാത്ത ജംഗ്ഷനിലാണ് സംഭവം നടന്നത്.സ്ഥാപനത്തിലെ യും സമീപ പ്രദേശങ്ങളിലെയും CCTV കേന്ദ്രീകരിച്ചാണ് കരുനാഗപ്പള്ളി പോലീസ് അന്വേഷണമാരംഭിച്ചത്. തൊടിയൂർ സ്വദേശി ബിജുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം..അന്വേഷണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ജില്ലാ പോലീസ് കമ്മീഷണർ മെറിൽ ജോസഫിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ്‌സ് ക്വാഡും വിരലടയാള വിദഗ്ദരും തെളിവെടുപ്പ് നടത്തി.കഴിഞ്ഞയാഴ്ച കരുനാഗപ്പള്ളി ബ് വറജസ് ഔട്ട് ലെറ്റിലും സമാന രീതിയിൽ മുഖം മറച്ച് മോഷണം നടന്നിരുന്നു.ഇത് രണ്ടും ഒരേ സംഘമാണോ എന്നും പരിശോധിച്ചു വരുന്നു.

Advertisement