ശാസ്താംകോട്ട. ആയിരക്കണക്കിന് സർവീസ് പെൻഷൻകാരും,സർക്കാർ ജീവനക്കാരുമുള്ള കുന്നത്തൂർ താലൂക്കിൽ മെഡിസെപ്പ് പദ്ധതിയിൽ താലൂക്കിലെ ഒരാശുപത്രിയെയും ഉൾപ്പെടുത്താതിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.ചികിത്സാ സൗകര്യങ്ങളുള്ള നിരവധി സ്വകാര്യ ആശുപത്രികളാണ് ഭരണിക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.താലൂക്ക് ആശുപത്രിയെയും തഴഞ്ഞു.ഇത്തരം ആശുപത്രികളെ അടിയന്തിരമായി ചികിത്സാപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നേതൃ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.ചന്ദ്രശേഖരൻപിള്ള ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ്‌കുഞ്ഞ്,ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സോമൻപിള്ള, നിയോജക മണ്ഡലം സെക്രട്ടറി കെ.ജി. ജയചന്ദ്രൻപിള്ള,സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബാബുരാജൻ,ശൂരനാട് വാസു,ഗീതാബായ്,സുധാകര പണിക്കർ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദുൽ സമദ്,ശങ്കരപിള്ള, ലീലാമണി,അസൂറബീവി എന്നിവർ സംസാരിച്ചു.