തടാക തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും,മദ്യക്കുപ്പികളും അക്കേഷ്യ തൈകളും നീക്കം ചെയ്ത്അടൂർ ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ് ഇമ്പയേഡിലെ വിദ്യാർത്ഥികൾ

Advertisement

ശാസ്താംകോട്ട:കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം സന്ദർശിക്കുന്നതിനും,ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ് ഇമ്പയേഡ് അടൂർ കോളേജിലെ വിദ്യാർത്ഥികൾ ശാസ്താംകോട്ട തടാക തീരത്ത് എത്തിച്ചേർന്നു.നേച്ചർ ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ എന്നിവയും തടാകത്തിന് ദോഷകരമാകുന്ന കടത്ത് കടവിലെ അക്കേഷ്യ തൈകളും നീക്കം ചെയ്യുകയും ചെയ്തു.ജല സംരക്ഷണത്തിനും, പ്രകൃതി സംരക്ഷണത്തിനും നിശബ്ദ പോരാട്ടം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് വിദ്യാർത്ഥികൾ എത്തിയത്.ശാസ്താംകോട്ട എസ്ഐ കെ.എച്ച് ഷാനവാസ് ഉദ്ഘാടനം ചെയ്തു.എസ്ഐ ഷാജഹാൻ,കോളേജ് ബർസർ റവ.ഫാദർ ഷിബു.പി.എൽ,അധ്യാപകരായ ജോജു ജോൺ,അല്ലി.ആർ.നായർ, നേച്ചർ ക്ലബ്ബ് കോഡിനേറ്റർ ബി.ബാലചന്ദ്രൻ,കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ് കുമാർ, പ്രസിഡന്റ് ടി.സിനു,സന്തോഷ്‌,അനൂപ്,സുനിൽ എന്നിവർ സംസാരിച്ചു.

Advertisement