എസ്എം പി പാലസ് റോഡിലെ റെയിൽവേഗേറ്റിലേക്ക് കാർ പാഞ്ഞുകയറി അപകടം

Advertisement

കൊല്ലം. നഗരത്തിലെ എസ്എം പി പാലസ് റോഡിലെ റെയിൽവേഗേറ്റിലേക്ക് കാർ പാഞ്ഞുകയറി അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിൻ കടന്നുപോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് ക്രോസ് ബാറിലിടിച്ച് പാളത്തിന് സമീപത്തേക്ക് എത്തിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. കാർ ബ്രേക് ചെയ്യുന്നതിലെ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. റെയിൽവേ ഗേറ്റിലിടിച്ച് കാറിന്റെ മുൻഭാഗത്തിന് കേടുപാടുണ്ടായി. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.