ശക്തികുളങ്ങര കര ദേവസ്വത്തിന് കീഴിലുള്ള പഴമ്പള്ളി മഠം ക്ഷേത്ര കോമ്പൗണ്ടില്‍ നിന്ന ചന്ദനമരം മോഷണം പോയി. ഇന്നലെ പുലര്‍ച്ചെയോടെയാണ് മോഷണം നടന്നത്. ക്ഷേത്ര ജീവനക്കാരി എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. കാറിലെത്തിയ സംഘമാണ് മോഷണം നടത്തിയത് എന്ന് സംശയമുണ്ട്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ശക്തികുളങ്ങര പോലീസ് കേസെടുത്തു.