കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കൊട്ടാരക്കര എംസി റോഡില്‍ ഇന്ത്യന്‍ കോഫി കോഫി ഹൗസിന് മുന്നില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. തോടും, ഓടകളും അടഞ്ഞതോടെ വെള്ളക്കെട്ടിനെത്തുടര്‍ന്ന് വാഹന ഗതാഗതവും, കാല്‍നട യാത്രക്കാരും ബുദ്ധിമുട്ടിലായി. ഇരു ചക്രവാഹനത്തില്‍ സഞ്ചരിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി പോകേണ്ടി വന്നത്.
കഴിഞ്ഞ വര്‍ഷം ബജറ്റ് സമ്മേളനത്തില്‍ എംസി റോഡ് നവീകരണത്തിന് 1300 കോടി രൂപ അനുവദിച്ചെന്ന് പ്രസ്താവന നടത്തിയെങ്കിലും നാളിതുവരെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ മണ്ഡലത്തിലെ എംഎല്‍എ കൂടിയായ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പൊതു ജനങ്ങളുടെ ആക്ഷേപം.