എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സൗജന്യചികിത്സാപദ്ധതി നടപ്പാക്കും: കെ. ബി. ഗണേഷ് കുമാർ

Advertisement

പത്തനാപുരം താലൂക്കിലെ എല്ലാ കരയോഗങ്ങളിലെയും നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് വിവിധ ആശുപത്രികളുമായി ഒത്തുചേര്‍ന്ന് സൗജന്യമായി ഡയാലിസിസ് ചെയുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. എന്‍എസ്എസ് അറയ്ക്കല്‍ മേഖല കരയോഗ ഭരണ സമിതി, വനിതാ സമാജം ഭരണസമിതി, വനിതാ സ്വയംസഹായസംഘം എന്നിവരുടെ സംയുക്ത നേതൃത്വ യോഗം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റും, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ ആണ് ഇക്കാര്യം അറിയിച്ചത്.
വാളകത്ത് നടന്ന ശക്തിപ്രകടനവും, സമ്മേളനവും നടത്തിയതില്‍ നിന്നും മിച്ചം വന്ന 66000 രൂപ താലൂക്കിലെ ഗുരുതരമായ രോഗം ബാധിച്ച നിര്‍ധനരായ 3 കുട്ടികള്‍ക്ക് വിതരണം ചെയ്തു. യൂണിയന്‍ ഭരണസമിതി അംഗം ശിവപ്രസാദ് മംഗലം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എംഎല്‍എ  ചികിത്സാസഹായം വിതരണം ചെയ്തു.
താലൂക്ക് യൂണിയന്‍ സെക്രട്ടറി ജി. അനില്‍ കുമാര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് ജെ. രാധാകൃഷ്ണപിള്ള, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, ആര്‍. ചന്ദ്രമോഹനന്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് എസ്.വിജയകുമാരി, അജിത.എസ്.നായര്‍, അമ്പിളി എന്നിവര്‍ സംസാരിച്ചു.

Advertisement