ബാര്‍ മാനേജരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പോലീസ് പിടിയിലായി. ചാത്തനാകുളം, വയലില്‍ പുത്തന്‍ വീട്ടില്‍, അഖില്‍ (25) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 24ന് രാത്രി ഒന്‍പത് മണിയോട് കൂടി അഞ്ചാലുമൂട്ടിലെ ബാറില്‍ മദ്യപിക്കാനെത്തിയ സംഘം ബാറിനുള്ളില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് ബാര്‍ മാനേജരായ ഷിജു പോലീസില്‍ പരാതിനല്‍കിയിരുന്നു. പിന്നീട് ഈ വിരോധത്തില്‍ വീട്ടില്‍ നിന്നും ബാറിലേക്ക് സ്കൂട്ടറില്‍ വരുകയായിരുന്ന ഷിബുവിനെ പ്രതികള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും വലിച്ച് താഴെയിട്ട് ആക്രമിക്കുകയും ചെയ്തു. ഷിബുവിനെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ട് ബാര്‍ ജീവനക്കാര്‍ ചേര്‍ന്ന് തടഞ്ഞു. അഞ്ചാലുംമൂട് പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികളെ നേരത്തെ തന്നെ പിടികൂടിയിരുന്നു.
ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ അഞ്ചാലുമൂട് പോലീസ് ഇന്‍സ്പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഗിരീഷ്, പ്രദീപ്കുമാര്‍, എഎസ്ഐമാരായ പ്രദീപ്, രാജേഷ് സിപിഒമാരായ മഹേഷ്, ശിവകുമാര്‍, ബിജു, പ്രമോദ്, ഷാഫി എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.