കടത്തൂർ നെടുന്തറ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം,ദൃശ്യം കിട്ടി

Advertisement

കരുനാഗപ്പള്ളി. കുലശേഖരപുരം കടത്തൂർ നെടുന്തറയിൽ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തി പ്പൊളിച്ചു മോഷണം, ബുധനാഴ്ച പുലർച്ചെ 2.40 ന് നാലമ്പലത്തിനു പുറത്ത് ഉപദേവന്മാരുടെ ക്ഷേത്രത്തിന് മുന്നിലുള്ള കാണിക്ക വഞ്ചി മൂന്നെണ്ണം കുത്തി തുറന്നാണ് മോഷണം നടന്നത്
, ഷർട്ട് ധരിക്കാതെ നീല പാൻ്റും മാത്രം ധരിച്ചെത്തിയ ഒരാളാണ് മോഷണം നടത്തിയതെന്ന് ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്നും വ്യക്തമായി നെടുന്തറ. ക്ഷേത്രത്തിലെ സെക്രട്ടറി ബി സുരേന്ദ്രൻ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി, പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് ക്ഷേത്രത്തിലെത്തി സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്