ഇടക്കുളങ്ങര മേല്‍പ്പാലം നിര്‍മാണത്തിന് അനുമതി

Advertisement

കരുനാഗപ്പള്ളി-ഇടക്കുളങ്ങര ലെവല്‍ക്രോസില്‍ മേല്‍പാല നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതിയായി. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്കുള്ള അധിക തുക കൂടി അനുവദിച്ചു. കരുനാഗപ്പള്ളി വെളുത്തമണല്‍ റോഡില്‍ റെയില്‍വേ സ്റ്റേഷനോട്‌ചേര്‍ന്നുള്ള ലെവല്‍ക്രോസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് നിര്‍മിക്കുന്നത്. കരുനാഗപ്പള്ളി മണ്ഡലത്തിലെ മൂന്നാമത്തേതാണിത് എന്ന് സി ആര്‍ മഹേഷ് എംഎല്‍എ അറിയിച്ചു.

Advertisement