സബ് രജിസ്ട്രാർ ഓഫീസിന്റെ മതിൽ ഇടിഞ്ഞു വീണു

Advertisement

പൂയപ്പള്ളി: പൂയപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ ചുറ്റുമതിലിനോട്ചേർന്നുള്ള പാതയുടെ സംരക്ഷണ ഭിത്തി കഴിഞ്ഞ ദിവസം നിലം പതിച്ചു. പൂയപ്പപഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി എന്നിവയുടെ സമീപത്തുള്ള കെ.ഐ പി കനാലിന്റെ വശത്തായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സ്ഥലം ഒരുക്കുന്നതിനായി രജിസ്ട്രാർ ഓഫീസിന്റെ മതിലിന് ചുവട്ടിലെ മണ്ണ് ആഴത്തിൽ കുഴിച്ച് മണ്ണ് മാറ്റിയ തോടെയായാണ് കഴിഞ്ഞ ദിവസം ചെയ്ത ശക്തമായ മഴയിൽ മതിലും ടൈൽ പാകിയ പാതയും ഇടിഞ്ഞ് വീണ്ടത്. ഓഫീസുകളുടെ പ്രവർത്തന സമയം കഴിഞ്ഞാണ് മതിലിടിഞ്ഞ് വീണത്. അതുകൊണ്ട് ആളപായം ഒഴിവായി.

Advertisement