ശാസ്താംകോട്ട: അഴിമതിക്കാരനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് 18ന് യു.ഡി.എഫ് നടത്തുന്നസെക്രട്ടറിയേറ്റ് ഉപരോധത്തിൽ 500 കോൺഗ്രസ്സ് പ്രവർത്തകരെ പങ്കെടുപ്പിക്കുവാനും 14, 15 16 തീയതികളിൽ പഞ്ചായത്ത് തലത്തിൽ കാൽനട പ്രചരണ ജാഥകൾ നടത്തുവാനും കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് നേതൃയോഗം തീരുമാനിച്ചു.
ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു മുൻബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , ഡി.സി.സി ജനറൽ സെക്ടറിമാരായ കാരു വള്ളിൽ ശശി, പി.കെ.രവി , പി. നൂർ ദീൻ കുട്ടി, തോമസ് വൈദ്യൻ, ബി.തൃദീ പ് കുമാർ ,രവി മൈനാഗപ്പള്ളി, യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ,മണ്ഡലം പ്രസിഡന്റ് മാരായ കടപുഴ മാധവൻ പിള്ള , വിദ്യാരംഭം ജയകുമാർ , സിജുകോശി വൈദ്യൻ,എൻ.സോമൻ പിള്ള , ചന്ദ്രൻ കല്ലട, രാജു ലോറൻസ് , നേതാക്കളായ റിയാസ് പറമ്പിൽ , എസ്. ബീന കുമാരി , തടത്തിൽ സലിം, ബിജു ശാസ്താംകോട്ട, അർത്തിയിൽ അൻസാരി, ഹരികുമാർ കുന്നുംപുറം, ടി.ജി.എസ് തരകൻ തുടങ്ങിയവർ പ്രസംഗിച്ചു