കരുനാഗപ്പള്ളി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്,ഇടതുപാനലിന് ഭൂരിപക്ഷം,കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ്

Advertisement


കരുനാഗപ്പള്ളി .കരുനാഗപ്പള്ളി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഇടതുപാനൽ ഭൂരിപക്ഷം നേടി.എന്നാൽ നേരിട്ടു തെരഞ്ഞെടുപ്പ് നടന്ന പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇടതുസ്ഥാനാർത്ഥി അഡ്വ. ആർ മായയുടെ തോൽവി അപ്രതീക്ഷീത പ്രഹരമായി.കോൺഗ്രസ് പാനലിലെ അഡ്വ. ബി.ബിനു 145 വോട്ട് നേടി പ്രസിഡണ്ടായി വിജയിച്ചു.ആർമായയ്ക്ക് 81 വോട്ടാണ് ലഭിച്ചത്‌.അതേ സമയം സെക്രട്ടറിയായി ഇടതുപാനലിലെ സിപിഐ പ്രതിനിധി അഡ്വ.ബി.മനു വൻ ഭൂരിപക്ഷത്തിൽ ജയിച്ചു.മനുവിന് 159 വോട്ടും എതിർസ്ഥാനാർത്ഥി അഡ്വ.ബാബുരാജിന് 68 വോട്ടും ലഭിച്ചു.ഒൻപത് അംഗ എക്സിക്യൂട്ടീവിലേക്ക് സിപിഎം -5, കോൺഗ്രസ് -3, ബിജെപി-1 എന്നിങ്ങനെയാണ് ജയം.
എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച 3 സിപിഐക്കാർക്കും ജയിക്കാനായില്ല.
അഭിഭാഷകരായ ഡി.രമാദേവി, എസ്. ജീവൻ, അതുൽ കെ. ആർ, അദീപ് വിജയ്, എസ്.സേതുകൃഷ്ണൻ, എം.എം.ആദിൽ, ശ്രീനു രവീന്ദ്രൻ, ദേവ് വേണുഗോപാൽ, ടോണി വസന്ത് എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് വിജയിച്ചത്.ആകെ 229 അഭിഭാഷകർ വോട്ടെടുപ്പിൽ പങ്കെടുത്തു.