കൊല്ലം: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. നീണ്ടകര, നടുവില്‍ തോപ്പില്‍ പടിഞ്ഞാറ്റതില്‍ ആന്റപ്പന് (25) ആണ് ചവറ പോലീസിന്റെ പിടിയിലായത്. നീണ്ടകര സ്വദേശിയായ ടോണിയെ ആന്റപ്പന് ഉപദ്രവിച്ചിരുന്നു. ഇതിനെതിരെ ടോണിയുടെ മാതാവ് പോലീസില്‍ പരാതി നല്കി. ഈ വിരോധത്തില്‍ കഴിഞ്ഞ ഞായറാഴ്ച്ച നീണ്ടകര പള്ളിയില്‍ പെരുന്നാളിനു പോയ ടോണിയുടെ ബന്ധുവായ റോഷനെ രാത്രി 11.30-യോടെ പള്ളിയുടെ ഗേറ്റിന് സമീപം ആന്റപ്പനും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
റോഷനെ ഉപദ്രവിച്ചാല്‍ ഒളിവില്‍ കഴിയുന്ന ടോണി പുറത്ത് വരുമെന്ന പ്രതീക്ഷയില്‍ ഇവര്‍ റോഷനെ മൃഗീയമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റോഷന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചവറ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. ചവറ ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ കുരുവിള, ഗോപാലകൃഷ്ണന് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.