ഓയൂര്‍: ഓടനാവട്ടം കട്ടയില്‍ ഇടിമിന്നലില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഇലക്ട്രിക് സാധനങ്ങള്‍ കത്തിനശിച്ചു. ഓടനാവട്ടം, കട്ടയില്‍ ലേഖ മന്ദിരത്തില്‍ തുളസീധരന്‍ പിള്ളയുടെ വീടിനാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ഇടിമിന്നലില്‍ വീടിന്റെ ഭിത്തികള്‍ ഇടിഞ്ഞ് വലിയ വിള്ളലുകളും ദ്വാരങ്ങളും ഉണ്ടായി.
ഇലട്രിക് വയറിംഗുകളും മീറ്ററും പൊട്ടിത്തെറിച്ചു. ഫാന്‍, ടി.വി, ഫ്രിഡ്ജ് തുടങ്ങിയ വൈദ്യുതോപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വീട്ടുസാധനങ്ങള്‍ തറയില്‍ വീണ് പൊട്ടിച്ചിതറി നശിച്ച നിലയിലാണ്. കിടപ്പുരോഗിയായ തുളസീധരന്‍പിള്ളയും ഭാര്യ ലക്ഷ്മിക്കുട്ടി അമ്മയും മാത്രമാണ് വീട്ടില്‍ താമസം.