മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു,ചടയമംഗലത്ത് മാര്‍ഗതടസത്തിന് നാലു ഭിന്നശേഷി വിഭാഗക്കാര്‍ പിടിയില്‍

Advertisement

പത്തനാപുരം. കല്ലുംകടവിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. അഗ്നിരക്ഷാസേനയുടെ വാഹനം നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. ഒരാൾക്ക് നിസാര പരുക്കേറ്റു. ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസം സൃഷ്ടിച്ചതിന് കേൾവിയും സംസാര ശേഷിയും ഇല്ലാത്ത നാല് യുവാക്കളെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു..
വാഹനവ്യൂഹം ഫോൺ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടർന്ന് സംശയം തോന്നി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒടുവിൽ മറ്റൊരാളുടെ സഹായത്തോടെ കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചു. സംഭവത്തിൽ നാലുപേർക്കും എതിരെയും കേസ് എടുത്തില്ല.