എം അനില്‍ അനുസ്മരണം 18ന്, കവിതാ ആലാപനമല്‍സരത്തിന് ഇന്ന് പേരു നല്‍കാം

Advertisement

ശാസ്താംകോട്ട. ഡിവൈഎഫ്‌ഐ നേതാവും പൊതുപ്രവര്‍ത്തകനുമായിരുന്ന എം അനില്‍ അനുസ്മരണം 18ന് പൊട്ടക്കണ്ണന്മുക്കില്‍ നടക്കും. നേത്ര ചികില്‍സാക്യാംപ്, വയലാര്‍ കവിത ആലാപന മല്‍സരം,എസ്എസ്എല്‍സി പ്‌ളസ്ടു അവാര്‍ഡ് ദാനം അനുസ്മരണ സമ്മേളനം എന്നിവ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് ഡോ. പികെ ഗോപന്‍,മാധ്യമ പ്രവര്‍ത്തകന്‍ പികെ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

15 വയസ്സിനു മുകളിലുള്ളവർക്കു വേണ്ടിയുള്ള കവിതാലാപന മത്സരത്തിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഇന്ന് രാത്രി 08.00 മണിവരെയാണ്.

താഴെ പറയുന്ന നമ്പറുകളിൽ പേര്, വയസ്സ്, വിലാസം, ഫോൺ നമ്പർ എന്നിവ വാട്സാപ്പ് മെസ്സേജ് ചെയ്യുകയോ കോൺടാക്ട് ചെയ്യുകയോ ചെയ്യണം. നമ്പരുകൾ 9446182342, 9447223425, 9961842653