മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

Advertisement

ശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജന ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു.അത്ലറ്റിക്സ്, കലാമത്സരങ്ങൾ,ഗെയിംസ് എന്നീ ഇനങ്ങളിൽ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് നിരവധി പേരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. സമാപനവും വിജയികൾക്കുള്ള സമ്മാനവിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് അധ്യക്ഷത വഹിച്ചു.

കൂടുതൽ പോയിന്റ് നേടി യുവധാര ക്ലബ്ബ് വൈ.എ സമദ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി.ചടങ്ങിൽ വൈസ് പ്രസിഡന്റ് ബി.സേതുലക്ഷ്മി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ,പഞ്ചായത്തംഗങ്ങളായ ഉഷാകുമാരി,അനിത അനീഷ്, വർഗീസ് തരകൻ,രാധിക ഓമനക്കുട്ടൻ,ബിജി കുമാരി,ബിന്ദു മോഹൻ,അനന്ദു ഭാസി,ഷഹുബാനത്ത് ,പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, അസി.സെക്രട്ടറി സിദ്ദീ്ദീഖ് എന്നിവർ പങ്കെടുത്തു.