മൈനാഗപ്പള്ളി: സാമ്പത്തിക അഴിമതി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വിജിലൻസ് അന്വഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ ഭാഗമായി യുഡിഎഫ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി നടത്തിയ കാൽ നട പ്രചരണ ജാഥ ഐ.സി.എസ് ജംഗഷനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ്,വൈസ് പ്രസിഡന്റ് ബി.സേതു ലക്ഷ്മി,തുണ്ടിൽ നൗഷാദ്,രവി മൈനാഗപ്പള്ളി,തോമസ് വൈദ്യൻ,വിദ്യാരംഭം ജയകുമാർ,സിജു കോശിവൈദ്യൻ,വർഗ്ഗീസ് തരകൻ, കെ.മുസ്തഫ,ബിജു മൈനാഗപ്പള്ളി ,പ്രകാശ് മൈനാഗപ്പള്ളി,എസ് .രഘുകുമാർ,വൈ. നജിം, ടി.ജി.എസ് തരകൻ,മനാഫ് മൈനാഗപ്പള്ളി, ഐ.സുബയർ കുട്ടി,തടത്തിൽ സലിം, ലാലിബാബു,ഉണ്ണി ഇലവിനാൽ,വി.രാജീവ്,ശ്രീജ രാധാകൃഷ്ണൻ ,നൂർജഹാൻ ഇബ്രാഹിം,രാജി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.