ശാസ്താംകോട്ട. കേരളം മതേതരത്വത്തിന്റെയും അന്‍വാര്‍ശേരി മാനവീകതയുടേയും ഉദാത്ത മാതൃകയെന്ന് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. അന്‍വാര്‍ശേരി 36-ാമത് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി അറിവും മാനവികതയും എന്ന വിഷയത്തില്‍ നടന്ന വിദ്യാര്‍ത്ഥി യുവജന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം ഗ്രാന്റ് മാസ്റ്റര്‍ ഡോ. ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷെമീം അമാനി ആറ്റിങ്ങല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് അഡ്വ. സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും എ.എം.ബാദുഷ നന്ദിയും പ്രകാശിപ്പിച്ചു.
പിന്നീട് നടന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ കൊടിക്കുന്നില്‍ എം.പി.അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജ.കണ്‍വീനര്‍ മൈലക്കാട്ഷാ ആമുഖ പ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ പി.എം.എ സലാം എക്‌സ് എം.എല്‍.എ, സുജിത്ത് വിജയന്‍ പിള്ള, മുന്‍ മ്ന്ത്രി നീലലോഹിതദാസന്‍ നാടാര്‍, സി.ദാവൂദ്, വി.എച്ച്.അലിയാര്‍ ഖാസിമി, പി.രാജേന്ദ്ര പ്രസാദ്, മുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഡ്വ.ഷാജഹാന്‍ സ്വാഗതവും കുറ്റിയില്‍ എം. ഷാനവാസ് നന്ദിയും പറഞ്ഞു.