കാപ്പ ചുമത്തി തടവിലാക്കി

Advertisement

കൊല്ലം: 2018 മുതല്‍ കൊല്ലം സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ജില്ലയിലെ എക്സൈസ് ഓഫീസുകളിലും നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രേപ്പിക് ആക്ട് പ്രകാരം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി തടവിലാക്കി. കൊല്ലം ആണ്ടാംമുക്കം വാര്‍ഡില്‍ കുളത്തി പുരയിടത്തിലെ വി.കെ.ആര്‍.എ 77(എ) അഖില്‍ ഭവനില്‍ അനില്‍ കുമാറി (62) നെയാണ് കാപ്പ ചുമത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചത്. 2018 മുതല്‍ 2023 വരെ എട്ട് നര്‍ക്കോട്ടിക് കേസുകളിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. കഞ്ചാവ്് കൈവശം വെച്ചതിന് എക്സൈസ് അഞ്ച് കേസുകളും മൂന്ന് പോലീസ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്്.

Advertisement