പടിഞ്ഞാറേകല്ലട. സാംസ്‌കാരിക മേഖലയിലെ അപൂര്‍വ പ്രതിഭകളെ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാന്‍ സമൂഹം ഇപ്പോഴും മറക്കുകയാണെന്ന് കവി എം സങ് പറഞ്ഞു. വലിയപാടം ഇഎംഎസ് ഗ്രന്ഥശാല നേതൃത്വത്തില്‍ സംസ്‌കൃത പണ്ഡിതനും വിവര്‍ത്തകനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്‌റ് ഷാജി ഡെന്നീസ് അധ്യക്ഷത വഹിച്ചു. കെ രാജേഷ് കുമാര്‍, ഹരികുറിശേരി സെക്രട്ടറി കെ രഘു,വട്ടവിള രമേശൻ, എസ്ആര്‍ അഭിരാമി,ജൂലിയറ്റ് ഷാജി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.