ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവിന് ജീവപര്യന്തം

Advertisement

കൊല്ലം . ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ശാസ്താംകോട്ട രാജഗിരി സ്വദേശി ആഷ്ലി സോളമന് ജീവപര്യന്തം ശിക്ഷ വിധിച്ചു. അഡീഷനൽ സെഷൻസ് ജഡ്ജി ബിന്ദു സുധാകരൻ ആണ് ശിക്ഷ പ്രഖ്യാപിച്ചത്.ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം.ഭാര്യയെ ചിരവയ്ക്ക് തലയ്ക്ക് അടിച്ചും ഷാൾ കൊണ്ട് കഴുത്തു ഞെരിച്ചും കൊന്ന കേസിലാണ് പ്രതി ശാസ്താംകോട്ട, രാജഗിരി അനിതാഭവനിൽ ആഷ്ലി സോളമൻ (50) ന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കാത്ത പക്ഷം രണ്ട് വർഷം അധിക കഠിനതടവും വിധിച്ചു. പ്രതിയുടെയും അനിത സ്റ്റീഫന്റെയും മക്കളുടെ പുനരധിവാസത്തിന് ആവശ്യമായ നിർദ്ദേശം ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നൽകി. പ്രതി ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറും കേസിനെ തുടർന്ന് സസ്പെൻഷനിൽ കഴിഞ്ഞുവരികയുമാണ്.

ശിക്ഷ സംബന്ധിച്ച ഇരു ഭാഗങ്ങളുടെയും വാദം ഇന്നലെ പൂർത്തിയായി. മറ്റൊരാളുമായി അടുപ്പം ഉണ്ടായിരുന്നു എന്നു സംശയിച്ച് ആണ് ആഷ്ലി ഭാര്യ അനിതയെ ചിരവ ഉപയോഗിച്ചു തലയ്ക്കടിച്ചും പിന്നീടു ഷാൾ ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കൊലപ്പെടുത്തിയത്.

09.10.2018 നായിരുന്നു കേസിനാസ്പദമായ സംഭവം, ഭാര്യയും സർക്കാർ സ്കൂൾ അദ്ധ്യാപികയുമായ അനിതാ സ്റ്റീഫന് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച പ്രതി ഭാര്യയെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും അതിനെതിരെ അനി തയുടെ പുരുഷ സുഹൃത്ത് കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ബോധിപ്പിക്കുകയും ചെയ്തിരുന്നു. സംഭവദി വസം കേസ് പരിഗണിച്ച ഹൈക്കോടതി അനിതയെ ഹൈക്കോ ടതി മുമ്പാകെ ഹാജരാക്കാൻ ഉത്തരവായിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 1 നും 1.30 നും ഇടക്കുള്ള സമയം വീട്ടിൽ മറ്റാരുമില്ലാതി

-2-

രുന്നപ്പോൾ വീടിന്റെ ഹാൾ മുറിയിൽ വച്ച് പ്രതി ഭാര്യയെ ചിര വയ്ക്ക് തലയ്ക്ക് അടിച്ചു വീഴ്ത്തുകയും ചോരവാർന്നു കിടന്ന അനിതയുടെ മരണം ഉറപ്പാക്കാനായി ചുരുദാറിന്റെ ഷാൾ ഉപ യോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയും ആയിരുന്നു. കൃത്യ ത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ 3-ാം ദിവസമാണ് ശാസ്താം കോട്ട പോലീസ് അറസ്റ്റ് ചെയ്യുന്നത്. ദൃക്സാക്ഷികൾ ആരും ഇല്ലാ തിരുന്ന കേസിൽ സാഹചര്യതെളിവുകളുടെയും ശാസ്ത്രീയ തെളി വുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സംഭവദിവസം ഉച്ചയ്ക്ക് 1 മണിക്ക് കുട്ടികൾക്ക് സ്കൂളിൽ ഉച്ചഭക്ഷണം നൽകാനായി പോയി അനിതയുടെ പിതാവ് സ്റ്റീഫൻ 3 മണിക്ക് മടങ്ങുവരുമ്പോൾ മകൾ രക്തത്തിൽ കുളിച്ച് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ചിരവയ്ക്ക് അടിച്ച സമയം ചിരവയുടെ നാക്ക് തട്ടി പ്രതിയുടെ വലതു കൈക്ക് മുറിവേറ്റിരു ന്നു. ചിരവയുടെ നാക്കിലും കൃത്യത്തിനുപയോഗിച്ച ഷാളിലും പ്രതി യുടെയും കൊല്ലപ്പെട്ട അനിതയുടെയും രക്തം കണ്ടെത്താനാ യതാണ് പ്രതിക്കെതിരെ ശക്തമായ തെളിവായി മാറിയത്. പ്രോസി ക്യൂഷൻ ഭാഗത്തു നിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 37 രേഖകളും ചിരവയും ഷാളുമടക്കം 8 തൊണ്ടി മുതലുകളും ഹാജ രാക്കിയിരുന്നു. ശാസ്താംകോട്ട പോലീസ് ഇൻസ്പെക്ടർ ആയി രുന്ന വി.എസ്.പ്രശാന്ത് അന്വേഷണം നടത്തി ചാർജ്ജ് ഷീറ്റ് സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.മനോജ് ഹാജരായി.