ഓച്ചിറ . ആരോഗ്യ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ മുന്നിട്ട് നിൽക്കുന്ന കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വിദ്യാർത്ഥികൾക്കിടയിലെ, ലഹരി ഉപയോഗം: സി ആർ മഹേഷ്.
ലഹരി വിപത്തിനെതിരെ സാമൂഹിക പ്രതിരോധം ഉയർത്തുന്നതിനും, വിദ്യാർത്ഥികളെ ലഹരിയുടെ പിടിയിൽ പെടാതെ സംരക്ഷിക്കുന്നതിനും ലഹരിക്ക് അടിമകളായ കുട്ടികളെ മോചിപ്പിക്കുന്നതിനും രക്ഷകർത്താക്കളെ സജ്ജരാക്കുന്നതിനും വേണ്ടിയാണ്, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 100 സ്കൂളുകളിൽ “കരുതൽ എന്ന പ്രോഗ്രാം, ചേന്നല്ലൂർ ഫാഷൻ ഹോംസും സി ടി എം ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്നത്.
കരുനാഗപ്പള്ളി എം എൽ എ, സി ആർ മഹേഷ്, ഓച്ചിറ ഗവണ്മെന്റ് ഹയർ സെക്കേന്ററി സ്കൂളിൽ പദ്ധതി ഉൽഘാടനം ചെയ്തു.
മെഹർഖാൻ ചേന്നല്ലൂർ, അയ്യാണിക്കൽ മജീദ്, അജുമൽ, എ കബീർ, ഷാജി മാരൂർ,അരുണാഞ്ജലി, ജ്യോതിലാൽ, സിദ്ധാർഥ്, അനൂപ്, എന്നിവർ സംസാരിച്ചു.
‘ബോധവൽക്കരണ ക്ലാസ്സ് ആവശ്യമുള്ള സ്കൂളുകൾ ബന്ധപ്പെടുക -9446616508’