വയോധികനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

Advertisement

ഓച്ചിറ.പൊതുനിരത്തില്‍ അസഭ്യവര്‍ഷം നടത്തിയ യുവാവിനെ തടയാന്‍ ശ്രമിച്ച വിരോധത്തില്‍ വയോധികനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. പായിക്കുഴി, വേലശ്ശേരില്‍ പടീറ്റതില്‍, ഷഫീഖ്(23) ആണ് പോലീസിന്‍റെ പിടിയിലായത്. കുലശേഖരപുരം സ്വദേശിയായ ഓമനക്കുട്ടനെയാണ് പ്രതിയും കൂട്ടാളിയും ചേര്‍ന്ന് കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഷഫീഖിന്‍റെ സുഹൃത്തായ അഖില്‍ ഞായറാഴ്ച രാത്രി 07.45 മണിയോടെ കണ്ടകത്തറ ഭാഗത്ത് വച്ച് അസഭ്യ വര്‍ഷം നടത്തിയത് ഓമനക്കുട്ടന്‍ ചോദ്യം ചെയ്യുകയും തടയാന്‍ ശ്രമിക്കുകയും ചെയ്യ്തു. ഈ വിരോധത്തില്‍ അഖിലും ഷഫീഖും ചേര്‍ന്ന് ഓമനക്കുട്ടനെ ചീത്തവിളിക്കുകയും തടഞ്ഞ് നിര്‍ത്തി ബിയര്‍ കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യ്തു. മര്‍ദ്ദനമേറ്റ് അവശനായ ഓമനക്കുട്ടനെ പ്രതികള്‍ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് വയറിലും നേഞ്ചിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഓച്ചിറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് ഷഫീക്ക് പിടിയിലായത്. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്.ഐ നിയാസ്, സന്തോഷ്, മുന്തിരി സ്വാമിനാഥ്, സി.പി.ഓ വിനോദ്, അനു, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement