എംഡിഎംഎയുമായി യുവാവ് പിടിയില്‍

Advertisement

കൊല്ലം. ലഹരി ഉപയോഗവും വ്യാപാരവും തടയുന്നതിന്‍റെ ഭാഗമായി ഇരവിപുരം പോലീസ് നടത്തിയ പരിശോധനയില്‍ 2.57 ഗ്രാം നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. മയ്യനാട്, പുല്ലിച്ചിറ, കുന്നത്ത് വീട്ടില്‍ ഫൈസല്‍ (23) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഫൈസലിന്‍റെ പക്കല്‍ നിന്നും പോളിത്തീന്‍ കവറിലാക്കി സൂക്ഷിച്ചിരുന്ന 2.57 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീവിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, ശ്യാം എ.എസ്.ഐ നൗഷാദ് സി.പി.ഓമാരായ ദീപു, വിഷ്ണു എന്നിവരും ഡാന്‍സാഫ് ടീം അംഗങ്ങളും അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.