കൊല്ലം: കേളി കിഴക്കനേല ഗ്രന്ഥശാല ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 31-ാം വാര്‍ഷികാഘോഷവും ആറാമത് പ്രൊഫഷണല്‍ നാടക മേളയും കേളി പ്രതിഭാ പുരസ്കാര വിതരണവും 20 മുതല്‍ 29 വരെ നടക്കും.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നല്കുന്ന അഞ്ചാമത് കേളി പ്രതിഭാ പുരസ്കാരം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് നല്‍കും. ശില്പി കാനായി കുഞ്ഞിരാമന് രൂപ കല്പന ചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവും 10000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
21ന് വൈകിട്ട് 5.30ന് വാര്‍ഷികാഘോഷത്തിന്റെയും നാടകമേളയുടെയും ഉദ്ഘാടനം ജി.എസ്. ജയലാല്‍ എംഎല്‍എ നിര്‍വഹിക്കും. പ്രസിഡന്റ് വേണു സി കിഴക്കനേല അധ്യക്ഷനാകും. ചടങ്ങില്‍ കേളി പ്രതിഭാ പുരസ്കാരം മട്ടന്നൂര്‍ ശങ്കരന് കുട്ടിക്ക് സമ്മാനിക്കും.
29ന് വൈകിട്ട് 5.30ന് സമാപന സമ്മേളനവും ‘സ്നേഹ ജ്വാല’ പുരസ്കാര വിതരണവും നടക്കും. ഡെ. സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനവും പുരസ്കാര വിതരണവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കേളി പ്രസിഡന്റ് വേണു സി.കിഴക്കനേല, സെക്രട്ടറി പ്രേംജിത്ത് പി.എസ്, സുധീരന് ജി തുടങ്ങിയവര്‍ പങ്കെടുത്തു.