കൊല്ലം:ദേശിംഗനാട് സഹോദയ സ്‌കൂള്‍സ് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ 20ല്‍ പരം സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്ന് 1200 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ‘നിറവ് 2023’ എന്ന പേരില്‍ സ്‌കൂള്‍ യുവജനോത്സവം 19, 20 തീയതികളില്‍ കൊല്ലം വടക്കേവിള എസ്എന്‍ പബ്ലിക് സ്‌കൂള്‍, കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍, ചവറ കോവില്‍ത്തോട്ടം ലൂര്‍ദ് മാതാ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തും.
കലാ മത്സരങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 8.30ന് വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ കുമാരനാശാന്‍ ഓഡിറ്റോറിയത്തില്‍ ഭരതനാട്യം നര്‍ത്തകി ഡോ. ദ്രൗപദി പ്രവീണ്‍ നിര്‍വഹിക്കും. സഹോദയ പ്രസിഡന്റ് വിജയകുമാര്‍ കെ. അധ്യക്ഷനാകും. വൈകിട്ട് 5.30ന് ചേരുന്ന യോഗത്തില്‍ സബ് കളക്ടര്‍ ശ്രീ മുകുന്ദ് തക്കൂര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും. ്രശീനാരായണ എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് എം.എല്‍. അനിധര അധ്യക്ഷനാകും.
20ന് കാലമത്സരങ്ങള്‍ കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സി.ആര്‍. മഹേഷ് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. സഹോദയ പ്രസിഡന്റും ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ. വിജയകുമാര്‍ അധ്യക്ഷനാകും.
വാര്‍ത്താസമ്മേളനത്തില്‍ സഹോദയ സ്‌കൂളുകളുടെ പേട്രന്‍ പ്രൊഫ. കെ. ശശികുമാര്‍, പ്രസിഡന്റ് വിജയകുമാര്‍, സെക്രട്ടറി സുഭാഷ് എം.എസ്, എസ്.കെ. യശോധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.