കൊല്ലം: ഡോ. വന്ദന കൊലക്കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഇന്നലെ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പി. എന്‍. വിനോദ് മുമ്പാകെയാണ് കേസ് പരിഗണനയ്ക്ക് വന്നത്. പ്രതിഭാഗം 10ന് ഫയല്‍ ചെയ്ത ജാമ്യപക്ഷയിലാണ് വാദം കേട്ടത്. പ്രതിയ്ക്ക് ആരോഗ്യ പ്രശനങ്ങളുള്ളതിനാല്‍ ഇന്നലെ ഹാജരായിരുന്നില്ല. ജാമ്യാപേക്ഷ ഉത്തരവിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ ഉത്തരവ് വരുന്നതുവരെ കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഹര്‍ജിയുടെ പകര്‍പ്പ് പ്രതിഭാഗത്തു കൂടി നല്‍കണമെന്ന് നിര്‍ദേശിച്ചാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.