വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

കൊല്ലം: വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുമുല്ലവാരം, പൊയിലക്കട കോമ്പൗണ്ടില്‍ ശ്രീലതിയില്‍ പരേതയായ രശ്മിയുടെ മകന്‍ യദു പരമേശ്വരന്‍ (അച്ചു -19)നാണ് മരിച്ചത്. കരുനാഗപള്ളി അമൃതാ യൂണിവേഴ്സിറ്റിയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
കുടുംബവീട്ടില്‍ മുത്തച്ഛനൊപ്പമാണ് യദു താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മുറിയില്‍ കയറി വാതിലടച്ച യദുവിനെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചക്ക് 2ന് മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കരിക്കും. അച്ഛന്‍: ബിജുരാധാകൃഷ്ണന്‍, സഹോദരന്‍: ഹരി പരമേശ്വരന്‍.